ന്യൂഡൽഹി: ബിജെപിയുടെ സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പുറത്തുവന്നു. കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹിയിൽ ബിജെപി കേന്ദ്ര നേതൃത്വം വിളിച്ചുചേർത്ത വാര്‍ത്താ സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ദെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. കേരളത്തിലേതടക്കം രാജ്യത്തെ 195 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ചർച്ച ചെയ്യാൻ ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയിൽ ചേർന്നിരുന്നു. നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
1 കാസർഗോഡ് ലോകസഭാമണ്ഡലം - എംഎൽ അശ്വിനി
2 കണ്ണൂർ ലോകസഭാമണ്ഡലം - സി രഘുനാഥ്
3 വടകര ലോകസഭാമണ്ഡലം - പ്രഫുൽ കൃഷ്ണ
4 വയനാട് ലോകസഭാമണ്ഡലം -
5 കോഴിക്കോട് ലോകസഭാമണ്ഡലം - എംടി രമേശ്
6 മലപ്പുറം ലോകസഭാമണ്ഡലം - ഡോ. അബ്ദുൾ സലാം
7 പൊന്നാനി ലോകസഭാമണ്ഡലം - നിവേദിത സുബ്രഹ്മണ്യം
8 പാലക്കാട് ലോകസഭാമണ്ഡലം - സി കൃഷ്ണകുമാർ
9 ആലത്തൂർ ലോകസഭാമണ്ഡലം -
10 തൃശ്ശൂർ ലോകസഭാമണ്ഡലം - സുരേഷ് ഗോപി
Comments