top of page

ആലിംഗനത്തിനിടെ ചുംബനം; ജാപ്പനീസ് യുവതിക്ക് സമൻസ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 28
  • 1 min read

ദക്ഷിണ കൊറിയൻ കെ.പോപ് ബോയ് ബാൻഡ് BTS ന്‍റെ സ്ഥാപകനായ കിം ജിന്നിനെ പരസ്യമായി ചുംബിച്ച യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണ് പോലീസ്. പൊതുവേദിയിലെ ലൈംഗിക പീഡനമാണ് ചുമത്തിയ കുറ്റം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജപ്പാൻകാരിയായ യുവതിക്ക് സമൻസ് അയച്ചു. യുവഹൃദയങ്ങളുടെ ഹരമായി മാറിയ കിം ജിൻ സംഘടിപ്പിച്ച ആദ്യത്തെ പബ്ലിക് ഇവന്‍റ് കഴിഞ്ഞ ജൂൺ 13 നാണ് നടന്നത്. 33 കാരനായ ജിൻ 18 മാസത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയത് തലേദിവസമായിരുന്നു.


ആരാധകർക്ക് സ്റ്റേജിൽ കയറി ജിന്നിനെ ആലിംഗനം ചെയ്യാൻ അവസരം ഉണ്ടായിരുന്നു. അന്ന് 1000 ആരാധകരാണ് ഓരോരുത്തരായി ജിന്നിനെ കെട്ടിപ്പിടിച്ചത്. ആരാധന മൂത്ത് ആലിംഗനത്തിനിടെ ഒരു യുവതിക്ക് കൺട്രോൾ പോയി. ജിന്നിന്‍റെ കവിളിൽ ചുംബിച്ചു. ചുംബനത്തിന്‍റെ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. കഴുത്തിലും കവിളിലും ഉമ്മവെച്ചെന്നും, അവന്‍റെ സ്‍കിൻ വളരെ സോഫ്റ്റാണെന്നും യുവതി തന്‍റെ ചുംബനാനുഭവം വർണ്ണിച്ച് ബ്ലോഗിൽ എഴുതുകയും ചെയ്തു. ആലിംഗനത്തിന് അവസരം ഉണ്ടായിട്ടും ചുംബിക്കാൻ സാധിക്കാതിരുന്ന ആരാധകർക്ക് അത് സഹിക്കാനായില്ല. മറ്റാർക്കും കിട്ടാത്ത സൗഭാഗ്യം തട്ടിയെടുത്ത യുവതിക്കെതിരെ ആരാധകരിൽ ഒരാളാണ് പോലീസിൽ പരാതിപ്പെട്ടത്. യുവതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page