top of page
P N Shaji

ആറ്റുകാൽ പൊങ്കാല നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലും സൗകര്യം ഒരുങ്ങുന്നു




ന്യൂഡൽഹി: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ഡൽഹിയിലെ ഭക്ത ജനങ്ങൾക്കായി അന്നേ ദിവസം നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലും പൊങ്കാല സമർപ്പണത്തിനായി സൗകര്യം ഒരുക്കുന്നു.


ആറ്റുകാൽ പൊങ്കാല ദിവസമായ 2024 ഫെബ്രുവരി 25 ഞായറാഴ്ച മഹാഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾ ആരംഭിക്കും. രാവിലെ 5:30-നു നിർമ്മാല്യ ദർശനം, പ്രഭാത പൂജകൾ എന്നിവയും ഉണ്ടാവും.


ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി രാവിലെ 8:30-ന് പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്കു തുടക്കമാവും. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഉണ്ടാവും.


കൂടുതൽ വിവരങ്ങൾക്കും പൊങ്കാല ബുക്ക്‌ ചെയ്യുന്നതിനും 9289886490, 986899052, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

26 views0 comments

ความคิดเห็น

ได้รับ 0 เต็ม 5 ดาว
ยังไม่มีการให้คะแนน

ให้คะแนน
bottom of page