ആമ മുത്തശ്ശിക്ക് വിരിഞ്ഞിറങ്ങിയത് നാല് കുഞ്ഞുങ്ങൾ
- പി. വി ജോസഫ്
- 3 days ago
- 1 min read

ഫിലാഡൽഫിയയിലെ കാഴ്ച്ചബംഗ്ലാവിൽ നാലിരട്ടി ആഹ്ളാദം. നാല് ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞതാണ് സംഭവം. വംശനാശ ഭീഷണി നേരിടുന്ന സാന്‍റാ ക്രൂസ് ഗലപ്പഗോസ് എന്ന ഇനത്തിൽ പെട്ട ഒരു ജോഡി ഭീമൻ ആമകൾക്കാണ് കുഞ്ഞുങ്ങൾ വിരിഞ്ഞത്. അബ്രാസോ, മോമി എന്നിങ്ങനെ പേര് ചൊല്ലി വിളിക്കുന്ന ഈ ആമകളുടെ പ്രായം 100 വയസ്സാണ്. ഒരു നൂറ്റാണ്ട് പിന്നിടുന്ന ജീവിതായുസ്സിൽ ആദ്യമായാണ് അവയ്ക്ക് കുഞ്ഞുങ്ങൾ പിറന്നത്. കാഴ്ച്ചബംഗ്ലാവിന്‍റെ 150 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കാഴ്ച്ചക്കാർക്ക് കൗതുകമാകാൻ ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്. അവയെ കാഴ്ച്ചബംഗ്ലാവിൽ എത്തുന്നവരുടെ മുമ്പിൽ ഈ മാസം 27 ന് പ്രദർശിപ്പിക്കാനാണ് തീരുമാനം.
Comments