സ്നേഹമുള്ളവരെ,
റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ പി.എസ് ജോർജിന്റെ സംസ്കാര ശുശ്രൂഷകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളെ അറിയിക്കട്ടെ.
ശ്രീ പി എസ് ജോർജിന്റെ സംസ്കാര ശുശ്രൂഷകൾ 19/02/24 തിങ്കളാഴ്ച നടത്തപ്പെടുന്നതാണ്.
മൃതസംസ്കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗം രാവിലെ 11 മണിക്ക് AIIMS മോർച്ചറി ഗ്രൗണ്ടിൽ നടത്തപ്പെടുന്നതും, അവിടെനിന്ന് അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ലവർ പള്ളിയിലേക്ക് മൃതദേഹം കൊണ്ടുവരുന്നതും ഉച്ചയ്ക്ക് 12 മണിക്ക് മൃതസംസ്കാര ശുശ്രൂഷകളുടെ രണ്ടാം ഭാഗം പള്ളിയിൽ വെച്ച് നടത്തപ്പെടുന്നതുമാണ്.
ഉച്ചയ്ക്ക് ഒരു മണിക്ക് പള്ളിയിൽനിന്ന് മൃതദേഹം Paharganj ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്നതും, മൃത സംസ്കാര ശുശ്രൂഷകളുടെ മൂന്നാം ഭാഗം രണ്ടുമണിക്ക് ഫരീദാബാദ് രൂപതാദ്ധ്യാക്ഷൻ അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ Paharganj സെമിത്തേരിയിൽ നടത്തപ്പെടുന്നതും മൃതദേഹം കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
പരേതന്റെ ആത്മശാന്തിക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
പ്രാർത്ഥനയോടെ,
Fr. Jake Mangattu
Little Flower Church
Lado Sarai.
Comments