റഷ്യയുടെ ആണവ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് വ്ളാഡിമിർ പുട്ടിൻ അംഗീകാരം നൽകി. പുതിയ വ്യവസ്ഥകൾക്ക് കീഴിൽ ആണവായുധങ്ങൾ പ്രയോഗിക്കുന്ന കാര്യം പരിഗണിക്കുന്നതാണ്.
ആണവശേഷി ഇല്ലാത്ത ഒരു രാജ്യം ഏതെങ്കിലും ആണവ രാജ്യത്തിന്‍റെ പിന്തുണയോടെ ആക്രമണം നടത്തിയാൽ അത് റഷ്യക്കുമേലുള്ള സംയുക്ത ആക്രമണമായി കണക്കാക്കും. സെപ്റ്റംബറിൽ പാസ്സാക്കിയതാണെങ്കിലും ഈ ഭേദഗതിക്ക് ഉക്രെയിനുമായുള്ള യുദ്ധത്തിന്‍റെ 1000 ദിവസം തികഞ്ഞ ഇന്നലെയാണ് പുട്ടിൻ അംഗീകാരം നൽകിയത്.
അമേരിക്കൻ ദീർഘദൂര മിസൈലുകൾ റഷ്യയിലേക്ക് തൊടുത്തുവിടാൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉക്രെയിന് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് റഷ്യയുടെ നീക്കം. ഇനി റഷ്യക്കുമേൽ കനത്ത ആക്രമണം ഉണ്ടായാൽ പുതിയ ഭേദഗതി അനുസരിച്ച് ആണവായുധങ്ങൾ കൊണ്ട് തിരിച്ചടിക്കാം.
Comments