top of page
P N Shaji

ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷൻ വാർഷികാഘോഷങ്ങൾ അരങ്ങേറി

ന്യൂ ഡൽഹി: ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷന്റെ 8-ാമത് വാർഷികാഘോഷങ്ങളും ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ്, വർക്കല, പ്രസിഡന്റ് ആചാര്യശ്രീ സദ് ചിദാനന്ദ സ്വാമികളുടെ 67-ാമത് ജന്മദിനാഘോഷവും റഫി മാർഗിലെ കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ അരങ്ങേറി.


ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷൻ പ്രസിഡന്റ് എം കെ അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം അപർണ സജീവിന്റെ ദൈവ ദശകാലാപനത്തോടെയാണ് ആരംഭിച്ചത്. വേണു ചാരിറ്റബിൾ സൊസൈറ്റി ചെയർപേഴ്‌സൺ സുജയ കൃഷ്‌ണൻ മുഖ്യാതിഥിയായിരുന്നു. വിശിഷ്ടാതിഥിയായി ശ്രീനാരായണ കേന്ദ്ര, ഡൽഹി പ്രസിഡന്റ് ബീനാ ബാബുറാം പങ്കെടുത്തു. ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി എസ് സുവർണകുമാർ, ലൈലാ സുകുമാരൻ, ജനറൽ സെക്രട്ടറി സുധാകരൻ സതീശൻ, ട്രഷറർ സുജാ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.


ചടങ്ങിൽ എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ടി എസ് അനിൽ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നാഷണൽ ജനറൽ സെക്രട്ടറി കെ ആർ മനോജ്, ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി പ്രസിഡന്റ് ബാബു പണിക്കർ, ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി സി ചന്ദ്രൻ, തെങ്ങു കയറ്റ പരിശീലകയായ സുനിലി എന്നിവരെ ആദരിച്ചു.


കേരള കൗമുദി ഡൽഹി ബ്യൂറോ ചീഫ് പ്രസൂൺ എസ് കണ്ടത്ത്, മീഡിയവൺ ഡൽഹി ബ്യൂറോ ചീഫ് ഡോ ഡി ധനസുമോദ്, മലയാള മനോരമ റിപ്പോർട്ടർ ശരണ്യ ഭുവനേന്ദ്രൻ, സാമൂഹ്യ പ്രവർത്തകരായ ഡോ കെ പി എച്ച് ആചാരി, കല്ലറ മനോജ്, കെ പി പ്രകാശ്, എസ് കെ കുട്ടി, ഡോ കെ സുന്ദരേശൻ, സുധ ലച്ചു, വിതുര റഷീദ്, അഡ്വ സഞ്ജയ് കൃഷ്ണ, ജയ്പ്പൂർ തുടങ്ങിയവരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി അനുഗ്രഹ പ്രഭാഷണം നടത്തി. ഉച്ച ഭക്ഷണത്തിനു ശേഷമാണ് ചടങ്ങുകൾ സമാപിച്ചത്.



22 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Commentaires

Noté 0 étoile sur 5.
Pas encore de note

Ajouter une note
bottom of page