ഇന്നു പുലർച്ചെ ആഗ്ര-ലക്‌നോ എക്‌സ്പ്രസ്‍വേയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് ഡോക്‌ടർമാർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ്‍ഗ്രാജുവേറ്റ് ട്രെയിനികളാണ് മരിച്ച ഡോക്‌ടർമാർ. ലക്‌നോയിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം. അവർ സഞ്ചരിച്ച സ്‍കോർപ്പിയോ SUV അമിതവേഗത്തിൽ ഒരു ഡിവൈഡറിൽ ഇടിച്ചുകയറി എതിർദിശയിൽ വന്ന ട്രക്കുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഡോ. അനിരുദ്ധ് വർമ്മ, ഡോ. സന്തോഷ് കുമാർ മൗര്യ, ഡോ. ജയ്‌വീർ സിംഗ്, ഡോ. അരുൺ കുമാർ, ഡോ.നർദേവ് എന്നിവരാണ് മരിച്ചത്.
ന്യൂസ് ബ്യൂറോ , ഡൽഹി
Comments