അല്ലു അർജ്ജുനും, സെക്രട്ടറിക്കുമെതിരെ ഹൈദരാബാദിൽ കേസ് രജിസ്റ്റർ ചെയ്തു. 'പുഷ്‍പ 2: ദ റൂൾ' ചിത്രത്തിന്‍റെ പ്രദർശന സമയത്ത് തീയേറ്റർ പരിസരത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിലാണ് നടപടി. സാന്ധ്ര തീയേറ്റർ മാനേജ്‍മെന്‍റിനെതിരെയും നടപടിയുണ്ട്. അല്ലു അർജ്ജുനും ടീമും തീയേറ്ററിൽ എത്തിയപ്പോഴാണ് തിക്കും തിരക്കും ഉണ്ടായത്. എന്നാൽ നടൻ അവിടെ എത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ല.
നിയമപ്രകാരം കർശനമായ നടപടികളുമായി അന്വേഷണം മുന്നോട്ടു പോകുമെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അക്ഷാൻഷ് യാദവ് പറഞ്ഞു.
അല്ലു അർജ്ജുന് പുറമെ ഫഹദ് ഫാസിൽ, രശ്‍മിക മന്ദാന എന്നിവർ ഉൾപ്പെടെ വൻ താരനിര അണി നിരക്കുന്ന'പുഷ്‍പ 2: ദ റൂൾ' ഡൽഹി - NCR മേഖലയിലെ തീയേറ്ററുകളിലും ഹിന്ദിയിലും, തെലുങ്കിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
Comments