പ്രശസ്‍ത എഴുത്തകാരിയും ആക്‌ടിവിസ്റ്റുമായ അരുന്ധതി റോയിക്ക് ഈ വർഷത്തെ പെൻ പിന്‍റർ പ്രൈസ് ലഭിച്ചു. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹാരോൾഡ് പിന്‍ററിന്‍റെ സ്‍മരണാർത്ഥം 2009 ൽ ഏർപ്പെടുത്തിയതാണ് പെൻ പിന്‍റർ പ്രൈസ്. രചനാ സ്വാതന്ത്ര്യത്തിനും വായനാ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു NGO ആണ് ഇംഗ്ലീഷ് പെൻ എന്ന സംഘടന. ബ്രിട്ടീഷ് ലൈബ്രറിയുമായി ചേർന്ന് ഒക്‌ടോബർ 10 ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ ഈ പുരസ്ക്കാരം സമ്മാനിക്കും. അരുന്ധതി റോയ് ചടങ്ങിൽ പ്രഭാഷണം നടത്തും.
ഇംഗ്ലീഷ് പെൻ അധ്യക്ഷൻ റൂത്ത് ബോർത്ത്‍വിക്, നടൻ ഖലീദ് അബ്‍ദല്ല, സാഹിത്യകാരൻ റോജർ റോബിൻസൺ എന്നിവർ അടങ്ങുന്ന ജൂറിയാണ് അരുന്ധതി റോയിയെ അവാർഡിന് തിരഞ്ഞെടുത്തത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന മറ്റൊരാളുമായി അരുന്ധതി റോയ് ഈ അവാർഡ് പങ്കിടും. ഷോർട്ട്‍ലിസ്റ്റ് ചെയ്ത പേരുകളിൽ നിന്ന് സഹജേതാവിനെ അരുന്ധതിയാണ് തിരഞ്ഞെടുക്കുക. അവാർഡ് ദാന ചടങ്ങിൽ വെച്ചായിരിക്കും പേര് പ്രഖ്യാപിക്കുക.
ജൂറി അംഗങ്ങൾ അരുന്ധതിയെ അനുമോദനം അറിയിച്ചു.
Comments