അമേരിക്കയിൽ മുട്ടവില കുതിക്കുന്നു; പിടക്കോഴികൾ വാടകയ്ക്ക്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 4
- 1 min read

അമേരിക്കയിൽ കോഴിമുട്ടയുടെ വില കുതിച്ചുയരുകയാണ്. മുട്ടയുടെയും മുട്ടക്കോഴികളുടെയും ലഭ്യത ഗണ്യമായി കുറഞ്ഞു. പക്ഷിപ്പനി പല സ്ഥലങ്ങളിലും പടർന്നപ്പോൾ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതാണ് ദൗർലഭ്യതക്ക് കാരണം.
ഇപ്പോൾ കോഴിവളർത്തൽ വരുമാന മാർഗ്ഗമാക്കിയവർ പുതിയ ബിസിനസ് മാർഗ്ഗം കണ്ടെത്തിയിരിക്കുന്നു. മുട്ടക്കോഴികളെ വാടകയ്ക്ക് കൊടുക്കും. ഈ പ്രവണത കൂടി വരികയാണ്. രണ്ട് പിടക്കോഴികൾ ഉണ്ടെങ്കിൽ ഒരു സാധാരണ കുടുംബത്തിന് ആവശ്യമായ മുട്ട ലഭിക്കും. ആറ് മാസത്തേക്ക് എഗ്രിമെന്‍റ് പ്രകാരമാണ് കോഴികളെ വാടകക്ക് നൽകുക. കോഴിത്തീറ്റയും കോഴിക്കൂടും ഒപ്പം ലഭിക്കും. രണ്ട് കോഴികളെ കൊടുക്കുന്ന സ്റ്റാൻഡേർഡ് പാക്കേജും, നാല് കോഴികളെ കൊടുക്കുന്ന ഡീലക്‌സ് പാക്കേജും ബിസിനസ്സിന്‍റെ ഭാഗമായി ഉണ്ട്. ന്യൂ ഹാംപ്‍ഷയറിൽ ടെംപിൾട്ടനിലെ ക്രിസ്റ്റീൻ, ബ്രയാൻ ദമ്പതികൾ തുടങ്ങിയ 'റെന്‍റ് ദ ചിക്കൻ' സംരംഭത്തിന് പ്രചാരം ലഭിച്ചതോടെ വാടകക്കോഴികൾ ഇപ്പോൾ ട്രെൻഡിംഗാണ്.

Comments