International: അമേരിക്കയിൽ അമിതവേഗത്തിൽ സഞ്ചരിച്ച കാർ മറിഞ്ഞ് മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഗുജറാത്ത് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷാബെൻ പട്ടേൽ എന്നിവർക്കാണ് ജീവഹാനി സംഭവിച്ചത്. സൗത്ത് കരോലിനയിലെ ഗ്രീൻവില്ല കൗണ്ടിയിലാണ് സംഭവം. റോഡിൽ നിന്ന് തെറിച്ച് മുകളിലേക്ക് ഉയർന്ന കാർ മരത്തിലിടിച്ച് താഴേക്ക് വീഴുകയാണ് ചെയ്തത്.
20 അടിയോളം പൊങ്ങിയശേഷം മരത്തിലിടിച്ച് സമീപത്തുള്ള പാലത്തിലേക്കാണ് കാർ നിലംപതിച്ചതെന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വേഗപരിധി ലംഘിച്ചെന്ന് വ്യക്തമാണെന്നും കാറിലുണ്ടായിരുന്ന നാലാമത്തെയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെന്നും അവർ അറിയിച്ചു
ความคิดเห็น