കവിയൂർ പൊന്നമ്മയുടെ മൃതദേഹം ആലുവയിലെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. നേരത്തെ കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്‍റെ നാനാ തുറകളിലുമുള്ള അനേകം പേർ അന്ത്യാഞ്ജലി അർപ്പിച്ചു. മമ്മുട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങളും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊന്നമ്മ ഇന്നലെയാണ് അന്തരിച്ചത്.
ന്യൂസ് ബ്യൂറോ , ഡൽഹി
Kommentare