ഡൽഹിയിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനേക്കാൾ ആയിരം മടങ്ങ് മെച്ചമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി അതിഷി. പറയുന്നത് മറ്റാരുമല്ല ആം ആദ്‍മി പാർട്ടിയുമായും സർക്കാരുമായും വേണ്ടതിനും വേണ്ടാത്തതിനും ഉടക്കുന്ന ലഫ്. ഗവർണർ വി.കെ. സാക്‌സേനയാണ്. ഡൽഹി ഇന്ദിരാഗാന്ധി വനിതാ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഷിയെ വേദിയിലിരുത്തിയാണ് അദ്ദേഹത്തിന്‍റെ ആയിരം മടങ്ങ് പുകഴ്ത്തൽ.
കഴിഞ്ഞ സെപ്റ്റംബർ 21 നാണ് മുഖ്യമന്ത്രിയായി അതിഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേജരിവാൾ മുഖ്യമന്ത്രിയായി തിരിച്ചെത്തുന്നതു വരെ അദ്ദേഹത്തിനായി മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് മറ്റൊരു കസേയിലാണ് അതിഷി ഓഫീസിൽ ഇരിക്കുന്നത്.
Comentários