അക്ഷരത്തിന്‍റെയും അറിവിന്‍റെയും വാതിൽ തുറക്കുന്നു; പുസ്‍തക മേള നാളെ മുതൽ
- പി. വി ജോസഫ്
- Jan 31
- 1 min read

ഡൽഹിയിൽ നാഷണൽ ബുക്ക് ട്രസ്റ്റ് സംഘടിപ്പിക്കുന്ന വേൾഡ് ബുക്ക് ഫെയർ 2025 ഫെബ്രുവരി 1 മുതൽ 9 വരെ നടക്കും. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന മേള നാളെ രാഷ്‍ട്രപതി ദ്രൗപതി മുർമു ഉൽഘാടനം ചെയ്യും. ഒരു റിപ്പബ്ലിക്ക് എന്ന നിലയിൽ 1950 മുതലുള്ള രാഷ്‍ട്രത്തിന്‍റെ പ്രയാണം കുറിയ്ക്കുന്ന 'റിപ്പബ്ലിക്ക്@75' ആണ് ഈ വർഷത്തെ പ്രമേയം. പുസ്തക പ്രേമികളുടെ പറുദീസയായാണ് ലോക പുസ്തക മേള പരിഗണിക്കപ്പെടുന്നത്.
ഫ്രാൻസ്, അർജന്‍റീന, സ്‍പെയിൻ, കൊളംബിയ, അബുദാബി, ഖത്തർ എന്നിവ ഉൾപ്പെടെ 50 രാജ്യങ്ങൾ പുസ്തകമേളയിൽ പങ്കെടുക്കുമെന്നും, ഈ വർഷം ഊന്നൽ നൽകുന്ന രാജ്യം റഷ്യ ആണെന്നും നാഷണൽ ബുക്ക് ട്രസ്റ്റ് ഡയറക്‌ടർ യുവരാജ് മലിക് പറഞ്ഞു. ഒമ്പത് ദിവസം നീളുന്ന മേളയിൽ രണ്ടായിരത്തോളം പ്രസാധകർ പങ്കെടുക്കും.
ടിക്കറ്റുകൾ ഓൺലൈനിലും ഓഫ്‍ലൈനിലും വാങ്ങാം. പുസ്തകമേള നടക്കുന്ന ഭാരത് മണ്ഡപത്തിനടുത്തുള്ള സുപ്രീം കോർട്ട് മെട്രോ സ്റ്റേഷൻ ഉൾപ്പെടെ പ്രധാന സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റെടുക്കാം.
Comments