top of page

ബഹുമുഖ പ്രതിഭ Dr A V അനൂപ് ന് ഡൽഹി മലയാളികളുടെ അനുമോദനങ്ങൾ.... കേരള ക്ലബ്ബിൽ

  • റെജി നെല്ലിക്കുന്നത്ത്
  • Jul 31, 2024
  • 1 min read

Dr A V Anoop - ഒരു സംരംഭകനും കലാകാരനും അഭിനേതാവും, സിനിമ സംവിധായകനും എന്നതിലുപരി, വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു മനുഷ്യസ്‌നേഹി കൂടിയാണ് അദ്ദേഹം.

ആയുർവേദത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും മതിയായ അത്യന്താധൂനിക ചികിത്സാ രീതി തന്റെ സഞ്ജീവനത്തിലൂടെ നടപ്പാക്കുന്നതിലും വിജയിച്ച ആൾ.. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ലോകമെമ്പാടും ഉള്ള മലയാളി പ്രവാസികളുടെ സജീവമായ ഇടപെടലുകൾക്കും അദ്ദേഹത്തിൻ്റെ കരുതലോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ട്. അടുത്ത കാലത്തു ജീവിതത്തിലെ ഓർമ്മക്കുറിപ്പുകൾ ഒന്നിച്ചൊരു പുസ്തക രൂപമാക്കിയപ്പോൾ പുസ്തകത്തിന്റെ പേര് പോലെ വായനക്കാർക്കും അതൊരു യു ടേൺ ആയി.. ഇൻഡോ യുറേഷ്യൻ ട്രേഡ് കമ്മീഷൻ ചെയർമാൻ എന്ന പുതിയ പദവിയും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ പെടുന്നു.


ഡൽഹി മലയാളികൾക്കു അദ്ദേഹത്തെ ആദരിക്കാനും അദ്ദേഹത്തോട് ഒപ്പം ആയിരിക്കാനും കഴിഞ്ഞ നിമിഷങ്ങൾ... ഒരു സൗഹൃദകൂട്ടായ്മ കേരള ക്ലബ്ബിൽ വച്ച് കൂടുകയുണ്ടായി. DMC വിളിച്ചു ചേർത്ത ഹ്രസ്വ യോഗത്തിൽ ഡൽഹിയിലെ വിവിധ മലയാളി സംഘടനകളുടെ നേതാക്കൾ ഒരുമിച്ചു കൂടി. DMA,AIMA, WMC, WMF, SNDP, Kerala Club, Vaikom Sangamam,Media Leaders, തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.DMC സംഘടിപ്പിച്ച ചടങ്ങിൽ ചെയർപേഴ്സൺ ദീപ ജോസഫ് അധ്യക്ഷത വഹിച്ചു. ഐമ ഡൽഹി പ്രസിഡണ്ട്‌ അജികുമാർ മേടയിൽ സ്വാഗതവും WMF ഗ്ലോബൽ ട്രെഷരാർ ടോം ജേക്കബ്, ഐമ നാഷണൽ സെക്രട്ടറി K R Manoj, സീനിയർ പത്ര പ്രവർത്തകർ അശോകൻ, ജോർജ് കള്ളിവയൽ, സുധിർ നാഥ്‌, MDD ബാൽഭവൻ ചെയർമാൻ p r നാഥ്‌, വൈക്കം സംഗമം പ്രസിഡണ്ട്‌ അജിത് മഴുവഞ്ചേരി , dMA ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ , പാലക്കാടൻ കൂട്ടായ്മ ജയകുമാർ, LKS - പ്രതിനിധി Thomas, ഐമ up പ്രസിഡന്റ് - മഹാശയൻ, SNDP പ്രതിനിധി സതീശൻ, C ചന്ദ്രൻ, മണിയപ്പൻ, ഡിഎംസി പ്രതിനിധി ജയരാജ്‌ നായർ, WMC പ്രസിഡണ്ട്‌ ഡോമിനിക് ജോസഫ്, ഗീത രമേശ്‌,കേരള ക്ലബ്‌ - ദിനേശ് എന്നിവർ പ്രസംഗിച്ചു.. ഓരോ സംഘടന പ്രതിനിധികൾ പൊന്നാട അണിയിച്ചു അനൂപിനെ ആദരിച്ചു. വൈക്കം സംഗമം ജോയിൻ സെക്രട്ടറി സജി പി രാജ് നന്ദി പ്രകാശനവും നടത്തി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page