ലോകത്ത് 1% വരുന്ന അതിബുദ്ധിമാന്മാരുടെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജനായ ക്രിഷ് അറോറ എന്ന 10 വയസുകാരൻ. IQ സ്‍കോർ 162 ആണ് ക്രിഷ് കരസ്ഥമാക്കിയിരിക്കുന്നത്. മനുഷ്യ ചരിത്രത്തിൽ ബുദ്ധിവൈഭവത്തിന്‍റെ കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിംഗ്‌സും 160 സ്കോർ വരെയാണ് എത്തിയത്. അവരെയും മറികടന്നിരിക്കുകയാണ് ഈ കൊച്ചു കേമൻ. വെസ്റ്റ് ലണ്ടനിലെ ഹോൻസ്ലോവിൽ സ്ഥിരതാമസമാക്കിയ മോവ്‍ലി, നിശ്ചൽ ദമ്പതികളുടെ മകനാണ് ഈ പ്രതിഭ. ബ്രിട്ടനിലെ ടോപ്പ് ഗ്രാമർ സ്‍കൂളായ ക്വീൻ എലിസബത്ത് സ്‍കൂളിലെ വിദ്യാർത്ഥിയാണ്.
സംഗീതത്തിലും കഴിവ് തെളിയിച്ച ക്രിഷിന് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഗ്രേഡ് 7 പിയാനോ സർട്ടിഫിക്കേഷനാണ് ക്രിഷിനുള്ളത്. ട്രിനിറ്റി മ്യൂസിക് കോളേജിന്‍റെ ഹോൾ ഓഫ് ഫെയിമിലും സ്ഥാനം പിടിച്ചിട്ടുണ്ട്. സങ്കീർണമായ ക്രോസ്‍വേർഡുകളും പസ്സിലുകളും സോൾവ് ചെയ്യുന്നതാണ് ക്രിഷിന്‍റെ പ്രധാന ഹോബി.
Kommentare