New Delhi: ഡൽഹിയിൽ നടക്കുന്ന IPL മാച്ചുകൾ കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് കൂടുതൽ സൗകര്യം. രാത്രി മെട്രോയുടെ സർവ്വീസ് അവസാനിക്കുന്ന സമയം എല്ലാ ലൈനുകളിലും നീട്ടിയെന്ന് ഡൽഹി മെട്രോ റയിൽ കോർപ്പറേഷൻ അറിയിച്ചു. സമൂഹമാധ്യമ പ്ലാറ്റ്‍ഫോമായ X ലൂടെയാണ് DMRC ഇക്കാര്യം അറിയിച്ചത്.
ഇന്നത്തെ (ബുധൻ) മാച്ചിന് പുറമെ, മെയ് 7, 14 തീയതികളിലാണ് അരുൺ ജയിത്‍ലി സ്റ്റേഡിയത്തിൽ മാച്ചുകൾ നടക്കുന്നത്. രാത്രി 7.30 മുതൽ 11.30 വരെയാണ് സമയം. ഡൽഹി ക്യാപ്പിറ്റൽസും ഗുജറാത്ത് ടൈറ്റാൻസും തമ്മിലാണ് ഇന്നത്തെ മത്സരം.
മത്സരം നടക്കുന്നതിനാൽ ബഹദൂർ ഷാ സഫർ മാർഗ്ഗിലും ജവഹർലാൽ നെഹ്‍റു മാർഗ്ഗിലും വാഹന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണി മുതൽ 8 മണി വരെയാണ് നിയന്ത്രണം.
Comments