New Delhi: സാമ്പത്തിക ദുർബ്ബല വിഭാഗങ്ങളിലെ (EWS) കുട്ടികൾക്ക് ഡൽഹിയിലെ സ്കൂളുകളിൽ പ്രവേശനത്തിന് ഈ മാസം 30 മുതൽ അപേക്ഷിക്കാം. കുടുംബത്തിന്‍റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഭിന്നശേഷിക്കാർക്കും (CWSN), മറ്റ് പിന്നോക്ക വിഭാഗക്കാർക്കും അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി മെയ് 15 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. ആദ്യ പട്ടിക മെയ് 20 ന് പ്രസിദ്ധീകരിക്കും.
വാർഷിക വരുമാന പരിധി കഴിഞ്ഞ ഡിസംബറിൽ 5 ലക്ഷമായി കോടതി ഉയർത്തിയിരുന്നു. അത് സർക്കാർ അപ്പീൽ നൽകിയപ്പോൾ രണ്ടര ലക്ഷമായി നിജപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ ഡൽഹി വിദ്യാഭ്യാസ ഡയറക്‌ടറേറ്റിന്‍റെ സർക്കുലറിൽ ഇത്തവണയും ഒരു ലക്ഷം രൂപയാണ് വരുമാന പരിധി വെച്ചിരിക്കുന്നത്. വേറെ വിശദീകരണമൊന്നും നൽകിയിട്ടുമില്ല
Comments