

പാസ്പോർട്ട് അപേക്ഷാ ഫീസ് ജൂലൈ 1 മുതൽ കൂടും
പാസ്പോർട്ട് അപേക്ഷാ ഫീസ് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തോടെ പുതുക്കി നിശ്ചയിച്ചു. സാധാരണ വിഭാഗത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 36 പേജുള്ള പാസ്പോർട്ട് ലഭിക്കാൻ അപേക്ഷാ ഫീസ് നിലവിലെ 1500 രൂപയിൽ നിന്ന് 2500 രൂപയായി പുതുക്കി. തൽക്കാൽ വിഭാഗത്തിലാണ് അപേക്ഷിക്കുന്നതെങ്കിൽ നിലവിലെ 3500 എന്നത് 5000 രൂപയാകും. 18 വയസിൽ താഴെയുള്ളവർക്ക് നിലവിലെ 1000 രൂപയിൽ നിന്ന് ഫീസ് 1750 രൂപയായും, തൽക്കാലിൽ 4250 രൂപയുമായാണ് വർധിപ്പിച്ചത്. കുട്ടികളുടെ കാര്യത്തിൽ നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്ത പാസ്പോ


പാസ്പോർട്ട് പൗരത്വ രേഖയല്ല; ട്രാവൽ ഡോക്യുമെന്റ് മാത്രം
വിദേശയാത്രക്കും വിദേശത്ത് ഐഡന്റിറ്റി കാണിക്കാനും ഉള്ളതാണ് പാസ്പോർട്ട്. അത് പൗരത്വത്തിന്റെ പൂർണമായ പ്രൂഫ് ആകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പൗരത്വം തെളിയിക്കാനുള്ള പ്രൂഫായും ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾ നേടാനുള്ള യോഗ്യതയായും പാസ്പോർട്ട് ഉപയോഗിക്കാൻ കഴിയുമോയെന്ന ജനങ്ങളുടെ ആശയക്കുഴപ്പം ദൂരീകരിക്കാനാണ് ഔദ്യോഗിക വിശദീകരണം. ബയോമെട്രിക് വിവരങ്ങളും സുരക്ഷാ ഫീച്ചറുകളും അടങ്ങിയ ഇലക്ട്രോണിക് ചിപ്പ് പതിപ്പിച്ച ഇ-പാസ്പോർട്ടാണ് ഇപ്പോൾ ലഭിക്കുക. രാജ്യത്ത് 545 പാസ്പോർട്ട് സേവ






































































































































































