

ഡൽഹി മെട്രോയിൽ ലക്ഷ്വറി കോച്ച്: സമ്പന്നരെ ആകർഷിക്കാൻ ആലോചന
ഇന്ത്യൻ റയിൽവെയുടെ ലക്ഷ്വറി ട്രെയിനുകളിലും വന്ദേഭാരത് ട്രെയിനുകളിലും ഉള്ളതുപോലെ ഡൽഹി മെട്രോ ട്രെയിനുകളിലും ലക്ഷ്വറി കോച്ച് ഏർപ്പെടുത്താൻ ആലോചന. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിനിൽ ഒരു കോച്ച് മാത്രമാണ് ഘടിപ്പിക്കുക. ഉയർന്ന നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്നവരാണ് ടാർഗറ്റ്. ഇത് വിജയിച്ചാൽ എല്ലാ റൂട്ടുകളിലെയും ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ ഏർപ്പെടുത്തും. കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചതാണ് ഇക്കാര്യം. മെട്രോ ട്രെയിനിൽ ഇപ്പോൾ ഈടാക്കുന്ന യാത്രാ നിരക്കി


രംഗ് രസിന്റെ പോസ്റ്റർ അനാച്ഛാദനം ചെയ്തു
ഗുരുഗ്രാം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ നടത്തുന്ന സംഗീതപരിപാടി രംഗ് രസിന്റെ പോസ്റ്റർ അനാച്ഛാദനം ചെയ്തു. നവംബർ ഒൻപതാം തിയ്യതി ഞായറാഴ്ച പള്ളിയങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഡൽഹി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ യൂഹാനോൻ മോർ ദിമിത്രിയോസ് തിരുമേനി പോസ്റ്റർ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജു ജോസഫിന് കൈമാറി. ഇടവക വികാരി ഫാ.സുമോദ് ജോൺ, ട്രസ്റ്റി രാജു വി എബ്രഹാം തുടങ്ങിയവരും, ഡൽഹിയിലെയും പരിസരപ്രദേശങ്ങളിൽനിന്നുള്ള വിവിധ പള്ളിവികാരിമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്












































































































































































